KSDLIVENEWS

Real news for everyone

പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായി വിലക്കയറ്റത്തില്‍ വലയുന്ന ഓണം: സര്‍ക്കാറിനെതിരെ എം വി ഗോവിന്ദന്‍

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധന വില കുതിച്ചു കയറിയിട്ടും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പത്തുവര്‍ഷത്തിനു ശേഷം ആദ്യമായി വിലക്കയറ്റത്തില്‍ വലയുന്ന ഓണം മലയാളികള്‍ അനുഭവിക്കുകയാണ്. സര്‍ക്കാര്‍ കാര്യക്ഷമമായ വിപണി ഇടപെടല്‍ നടത്തുന്നില്ല. ഇത് കാരണം കുടുംബ ബജറ്റ് താളം തെറ്റിയ നിലയിലാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

ഇ ഡി റെയ്ഡില്‍ പുകമറ സൃഷ്ടിക്കാനും ഭീതിജനകാന്തരീക്ഷം ഉണ്ടാക്കാനും ബോധപൂര്‍വമായ ശ്രമം നടത്തുകയാണ്. യാതൊരു അടിസ്ഥാനവുമില്ലാത്തതും പാര്‍ട്ടി നേതാക്കളെ സംശയമുനയില്‍ നിര്‍ത്താന്‍ ലക്ഷ്യം വച്ചുള്ളതുമായ റെയ്ഡാണ് നടന്നത്. മുഖ്യമന്ത്രി വി ഡി സതീശന്റെ സാമൂഹിക മാധ്യമ കോര്‍ഡിനേറ്റര്‍, പെരുമ്പാവൂരിലെ കോണ്‍ഗ്രസ്സ് നേതാവ് എന്നിവര്‍ അറസ്റ്റിലായതോടെ ‘തൂഫാന്‍’ അടങ്ങിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വീട്ടിലേക്കും ഏതുസമയത്തും കടന്നു ചെല്ലാന്‍ കഴിയാവുന്ന ആളാണ് കാസര്‍കോട്ടെ ലഹരി കേസ് പ്രതി എന്നത് ഞെട്ടിപ്പിക്കുന്നതാണ്. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് വരെ ഇയാള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടായിരു

വാർത്താ ലേഖന സമാഹാരം
ഇ ഡി റെയ്ഡില്‍ പുകമറ സൃഷ്ടിക്കാനും ഭീതിജനകാന്തരീക്ഷം ഉണ്ടാക്കാനും ബോധപൂര്‍വമായ ശ്രമം നടത്തുകയാണ്. അന്താരാഷ്ട്ര ബന്ധമുള്ള ലഹരിക്കേസായിട്ടും പോലീസ് കസ്റ്റഡി അപേക്ഷ നല്‍കാത്തത് ഗൗരവതരമാണ്. മുഖ്യമന്ത്രിയും പ്രതിയും തമ്മിലുള്ള അടുപ്പം കാരണമാണ് കസ്റ്റഡി അപേക്ഷ നല്‍കാത്തത്. സ്വന്തക്കാരെ തൊട്ടാല്‍ ഏത് തൂഫാനും ഇല്ലാതാകുമെന്നതാണ് സ്ഥിതി. അദ്ദേഹം പറഞ്ഞു.

നിതിന്‍ രാജിന്റെ മരണത്തില്‍ പോലീസ് ഒത്തുകളിച്ചെന്ന് വ്യക്തമായിട്ടുണ്ട്. ആഭ്യന്തരവകുപ്പ് സമ്പൂര്‍ണ പരാജയമാണെന്ന് ഹൈക്കോടതി പറയുകയും ചെയ്തു. സംസ്ഥാനത്ത് മാധ്യമ അടിയന്തരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ചില വാര്‍ത്തകള്‍ പിന്‍വലിച്ചത് പരാതികളുടെ അടിസ്ഥാനത്തിലാണെന്ന് മെറ്റ മാധ്യമ സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ അപ്രത്യക്ഷമാകുന്ന സ്ഥിതിയാണ്. 25 ലക്ഷം പേരാണ് മലപ്പുറത്തെ ബാലസംഘം കുട്ടികളുടെ വീഡിയോ കണ്ടത്. അപ്പോള്‍ തന്നെ അക്കൗണ്ട് പൂട്ടിച്ചെന്നും സി പി എം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!