രാത്രിയില്‍ ഇരട്ടക്കുട്ടികളോടൊപ്പം ഉറങ്ങാന്‍ കിടന്ന യുവതി കിണറ്റില്‍ മരിച്ച നിലയില്‍: ദുരൂഹത

കോരുത്തോട് ∙ മുണ്ടക്കയം കോരുത്തോട് ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മടുക്ക മൈനാക്കുളം പുത്തൻപറമ്പിൽ ശ്യാമിന്റെ ഭാര്യ അഞ്ജലി(26)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു പിന്നിലെ കിണറ്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
രാത്രിയില്‍ ഇരട്ടക്കുട്ടികളോടൊപ്പം ഉറങ്ങാന്‍ കിടന്ന അഞ്ജലിയെ രാവിലെയാണ് കാണാതായതായി കുടുബം അറിഞ്ഞത്. ഇന്നലെ പുലർച്ചെ യുവതിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും എത്തി മൃതദേഹം പുറത്തെടുത്തു. പൊലീസ് അന്വേഷണം തുടങ്ങി.
കിണറ്റില്‍ മലര്‍ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൈവരികളുള്ള കിണറായതുകൊണ്ട് തന്നെ അബദ്ധത്തില്‍ കാല് വഴുതി വീണതല്ലെന്ന് ഉറപ്പായി. അഞ്ജലിയും കുടുംബവുമായും കാര്യമായ വഴക്കുകളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നതായി അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. പ്രാഥമിക നിഗമനത്തില്‍ മരണകാരണം ആത്മഹത്യയാണോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഫയര്‍ഫോഴ്സും പൊലീസുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മുണ്ടക്കയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിച്ചു. പനക്കച്ചിറ പാക്കിൽ പരേതനായ പ്രദീപിന്റെയും ഉഷയുടെയും മകളാണ്. മക്കൾ: അയാന, അഹാന.

