പ്രവാസിയുവാവിന്റെ കൊല നടന്നിട്ട് രണ്ടുമാസം; മുഖ്യപ്രതികൾ കാണാമറയത്ത്

കാസർകോട്: പുത്തിഗെ മുഗു റോഡ് നസീമ മൻസിലിലെ അബൂബക്കർ സിദ്ദീഖി (31)നെ തട്ടിക്കൊണ്ടുപായി കൊലപ്പെടുത്തിയിട്ട് രണ്ടുമാസം തികയുമ്പോഴും പ്രധാന പ്രതികൾ കാണാമറയത്തുതന്നെ. ദുബൈയിൽ ബിസിനസുകാരനായ സിദ്ദീഖിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയാണ് കൊലപ്പെടുത്തിയത്.
നാടിനെ നടുക്കിയ സംഭവം നടന്നിട്ട് ആഗസ്റ്റ് 26ന് രണ്ടുമാസം പിന്നിടുകയാണ്. ഡോളർ കടത്തു ഇടപാടുമായി ബന്ധപ്പെട്ട് ജൂൺ 26നാണ് ക്വട്ടേഷൻ സംഘം സിദ്ദീഖിനെ കൊലപ്പെടുത്തിയത്. തുടർന്ന് രാത്രി ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സംഘം മുങ്ങി.

