KSDLIVENEWS

Real news for everyone

ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരായ പ്രചരണം ശക്തമാക്കി സമസ്ത; 4000 മഹല്ലുകളില്‍ ബോധവത്കരണം

SHARE THIS ON

കോഴിക്കോട്: കുടുംബശ്രീ കൈപ്പുസ്തകത്തിലെ ഉള്ളടക്കം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരായ പ്രചരണം ശക്തമാക്കാന്‍ സമസ്ത. 4000 മഹല്ലുകളില്‍ ബോധവത്കരണ പരിപാടികള്‍ നടത്താനാണ് സമസ്തയുടെ തീരുമാനം.

തിരുത്തേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പാഠ്യപദ്ധതിയിലെ കരടില്‍ തിരുത്തല്‍ വരുത്തിയെങ്കിലും ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ക്കെതിരായ പ്രചരണത്തില്‍ നിന്ന് പിന്നോട്ടു പോകേണ്ടെന്നാണ് സമസ്ത തീരുമാനിച്ചിരിക്കുന്നത്. ‌

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി പുറത്തിറക്കിയ കൈപ്പുസ്തകത്തിലും ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയത് സമസ്ത ആശങ്കയോടെയാണ് കാണുന്നത്. ഇതിനെതിരെ ബോധവത്കരണം സംഘടിപ്പിക്കുന്നതിനൊപ്പം മുഖ്യമന്ത്രിയുമായി ഈ മാസം 30ന് നടത്തുന്ന കൂടിക്കാഴ്ചയിലും സമസ്ത ഇക്കാര്യം ഉന്നയിക്കും.

ഇന്നു നടന്ന ഖുത്വബ സെമിനാര്‍ മാതൃകയില്‍ സംസ്ഥാനത്തെ നൂറു മേഖലകളില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കും. ഇതില്‍ പരിശീലനം നേടിയവരെ ഉപയോഗപ്പെടുത്തി നാലായിരത്തോളം വരുന്ന സമസ്ത മഹല്ലുകളില്‍ ബോധവത്കരണ പരിപാടി നടത്താനാണ് സമസ്തയുടെ തീരുമാനം.

ക്യാമ്ബസില്‍ എസ്.എഫ്.ഐയുടെ കാമ്ബയിനുകളും സമസ്ത പ്രചരണത്തിന്റെ ഭാഗമായി വിമര്‍ശന വിധേയമാകുന്നുണ്ട്. അതേസമയം ഒന്നിച്ചിരുത്തുന്നതാണ് സ്ത്രീ സമത്വമെന്ന് കരുതേണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!