KSDLIVENEWS

Real news for everyone

ഉംറ തീര്‍ഥാടകരുടെ ബസ് അപകടത്തില്‍ പെട്ട് രണ്ടു മരണം, പത്തു പേര്‍ക്ക് പരുക്ക്

SHARE THIS ON

ഒമാനില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ ബസ് സൗദിയില്‍ അപകടത്തില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു. അപടകത്തില്‍ 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ഒമാനില്‍നിന്ന് തീര്‍ഥാടകരുമായി യാത്രതിരിച്ച ബസ് താഇഫ് മേഖലയിലെ, മീഖാത് ഖര്‍നു മനാസിലില്‍നിന്ന് (സൈലുല്‍ കബീര്‍) 180 കിലോമീറ്റര്‍ അകലെ അല്‍ മുവായ് പ്രദേശത്താണ് അപകടത്തില്‍പെട്ടത്.

അപകടത്തില്‍ ബസിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. അപകടത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ നിരീക്ഷിച്ച്‌ വരികയാണെന്നും പരുക്കേറ്റവര്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കിയതായും റിയാദിലെ ഒമാന്‍ എംബസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!