KSDLIVENEWS

Real news for everyone

ദേഹമാകെ പെട്രോൾ, നാട്ടുകാർ വന്നതിനാൽ ഭർത്താവിന് കത്തിക്കാനായില്ല; 1.75 ലക്ഷം തട്ടി

SHARE THIS ON


പത്തനംതിട്ട ∙ അടൂരിൽ സ്വകാര്യ ബാങ്കിന്റെ കലക്‌ഷൻ ഏജന്റായ യുവതിയെ തടഞ്ഞുനിർത്തി ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഭർത്താവിനും സുഹൃത്തുക്കൾക്കുമായി തിരച്ചിൽ തുടരുന്നു. ബാഗ് തട്ടിയെടുത്ത ശേഷം യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. നാട്ടുകാര്‍ എത്തിയതു കൊണ്ടാണ് പ്രതികള്‍ക്ക് തീ കൊളുത്താന്‍ കഴിയാതെ പോയതെന്ന് ആക്രമണത്തിന് ഇരയായ ചാരുംമൂട് താമരക്കുളം തുണ്ടിൽവീട്ടിൽ അശ്വതി പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ട് 6.45ന് മുണ്ടപ്പള്ളി കാട്ടിൽമുക്ക് ഭാഗത്തായിരുന്നു സംഭവം. മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരിയായ അശ്വതി, മുണ്ടപ്പള്ളി കാട്ടിൽമുക്ക് ഭാഗത്തുള്ള സംഘങ്ങളിൽനിന്ന് പണം ശേഖരിച്ച ശേഷം സ്കൂട്ടറില്‍ വരുമ്പോൾ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവ് തെങ്ങമം സ്വദേശി കൃഷ്ണകുമാറും മൂന്നു സുഹൃത്തുക്കളും ചേര്‍ന്നാണ് മുണ്ടപ്പള്ളിയില്‍വച്ചു തടഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!