കെ.എം ബഷീറിന്റെ മരണം; സി.ബി.ഐ അന്വേഷണത്തില്‍ പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി പൊലിസിന്റെ വിശദീകരണം തേടി. ഹര്‍ജി ഓണാവധി കഴിഞ്ഞു പരിഗണിക്കും. സിബിഐ അടക്കമുള്ള എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ അബ്ദുഹ്മാന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ( KM Basheer’s death; High Court with a decisive move )
Read Also: ‘കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി’; സര്‍ക്കാര്‍ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് കെ.എം ബഷീറിന്റെ കുടുംബം
പ്രോസിക്യൂഷനും പൊലീസും പ്രതിയെ സഹായിക്കുകയാണെന്നും ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. അപകട ദിവസം കെ.എം ബഷീറിന്‍റെ മൊബൈല്‍ ഫോണ്‍ നഷ്ടമായിരുന്നു. എന്നാല്‍ ഈ ഫോണ്‍ കണ്ടെത്താന്‍ പൊലീസിന് കഴിയാത്തത് ദുരൂഹമാണ്. ഫോണില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ ചില തെളിവുകള്‍ ഉള്ളതായി സംശയിക്കുന്നുവെന്നും ഹര്‍ജിയിലുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയിലുണ്ട്.
രാത്രി ഒരു മണിക്ക് നടന്ന അപകടത്തില്‍ 7 മണിക്കാണ് എഫ്‌ഐആര്‍ ഇടുന്നത്. അതില്‍ത്തന്നെ ദുരൂഹതയുണ്ട്. രക്ത സാമ്ബിള്‍ എടുക്കാന്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിട്ടും പ്രതിയെ കിംസിലാണ് കൊണ്ടുപോയത്. ഇത് അന്വേഷണം വൈകിപ്പിക്കാന്‍ വേണ്ടിയായിരുന്നു. മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചപ്പോള്‍ പ്രതിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നിട്ടാണ് ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതും വിവാദമായപ്പോള്‍ മാറ്റിയതും. ഇത് സര്‍ക്കാരും ശ്രീറാം വെങ്കിട്ടരാമനും തമ്മിലുള്ള ഒത്തുകളിയാണ് തുടങ്ങിയ ആരോപണങ്ങളാണ് സഹോദരന്‍ ഉന്നയിക്കുന്നത്.

