മുംബൈയിൽ വൈറൽപ്പനി കേസുകൾ ഉയരുന്നു; ഒപ്പം കോവിഡും H1N1-ഉം

മുംബൈ: മുംബൈയിൽ വൈറൽ പനി കേസുകൾക്കൊപ്പം കോവിഡ് രോഗികളുടെ എണ്ണത്തിലും വർധനവെന്ന് റിപ്പോർട്ട്. ദിവസവും ഏഴിലേറെ കോവിഡ്-19 കേസുകളും H1N1 പോസിറ്റീവ് കേസുകളും കണ്ടെത്തുന്നുണ്ട്. കോവിഡ്-19, H1N1, ഇൻഫ്ലുവൻസ എ വൈറസ്, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) എന്നിവയുടെ നിരക്കും വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഒന്നിലധികം വൈറസുകൾ ഒരേ സമയം പ്രചരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ബോംബെ ഹോസ്പിറ്റലിലെ ഫിസിഷ്യനായ ഡോ. ഗൗതം ഭൻസാലി ലൈവ് മിന്റിനോട് പറഞ്ഞു. പലവിധം വൈറസുകളാണ് ഇപ്പോൾ പിടിമുറുക്കിയിരിക്കുന്നത്. ഇവ ഉയർന്ന പനിക്കും കഠിനമായ ശ്വാസകോശ അണുബാധയ്ക്കും കാരണമാകുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കേസുകൾ ഉയർന്നുതുടങ്ങിയിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കുറച്ച് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നിലവില വൈറൽപ്പനികളുടെ വർധനവിന് പിന്നിൽ കാലാവസ്ഥാ മാറ്റമാണ് കാരണമെന്ന് കരുതുന്നതായി ബിഎംസി എക്സിക്യൂട്ടീവ് ഹെൽത്ത് ഓഫീസർ ഡോ. ദക്ഷ ഷാ ടൈംസ് ഓഫ് ഇന്ത്യയാേട് പറഞ്ഞു. മൺസൂൺ വൈകുന്നതും പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. മൺസൂൺ ആരംഭിക്കുന്നതോടെ അന്തരീക്ഷത്തിലെ വൈറസുകളിൽ കുറവുണ്ടാവുമെന്നാണ് വിദഗ്ധർ കരുതുന്നത്.
എല്ലാ കാലാവസ്ഥയിലും വൈറസ് വ്യാപിക്കുമെന്നും അവ ഗൗരവമായി കാണണമെന്നും ലോകാരോഗ്യ സംഘടന (WHO) നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശൈത്യകാലത്ത് കോവിഡ്-19 എളുപ്പത്തിൽ പടരുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എങ്കിലും രോഗം വേനൽക്കാലത്ത് അപ്രത്യക്ഷമാകുമെന്ന് വ്യക്തമാക്കുന്ന ഗവേഷണങ്ങൾ പുറത്തുവന്നിട്ടില്ല.
എന്താണ് എച്ച്1 എൻ1?
ഇൻഫ്ളുവൻസ വിഭാഗത്തിൽപ്പെട്ട വൈറസ് I’m just trying my patience പനിയാണ് എച്ച്1 എൻ1. വായുവിലൂടെ പകരുന്ന വൈറസാണിത്. സാധാരണ വൈറൽ പനിക്കു സമാനമാണ് എച്ച്1 എൻ1 പനിയുടെ ലക്ഷണങ്ങൾ. ചില സാഹചര്യങ്ങളിൽ 100 ഡിഗ്രിക്കു മുകളിൽ പനി വരാം. കൂടാതെ ചുമ, തൊണ്ടവേദന, ശ്വാസതടസം, ചുമയ്ക്കുമ്പോൾ രക്തം തുപ്പുന്ന അവസ്ഥ, ശരീരവേദന, ഛർദ്ദി എന്നിവ ഉണ്ടാകുന്നു. പനി ബാധിച്ച 10 ശതമാനം ആളുകളിൽ ശക്തമായ ലക്ഷണങ്ങൾ ഉണ്ടാകാം. ഇവരിൽ അസാധാരണമായ പനി, ശ്വാസംമുട്ടൽ എന്നിവയൊക്കെ കാണാൻ സാധിക്കും. എന്നാൽ, മറ്റുള്ളവരിൽ ലക്ഷണങ്ങൾ വളരെ സാധാരണമാണ്. രോഗത്തിന് ഫലപ്രദമായ ചികിത്സ നിലവിൽ വൈദ്യശാസ്ത്രത്തിലുണ്ട്.

