KSDLIVENEWS

Real news for everyone

അമേരിക്കയില്‍ നിന്ന് ഇന്ത്യ 2290 കോടി രൂപയുടെ ആയുധം വാങ്ങുന്നു

SHARE THIS ON

ന്യൂഡല്‍ഹി | അതിര്‍ത്തി പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായിരക്കെ സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി ഇന്ത്യ കൂടുതല്‍ ആയുധങ്ങള് വാങ്ങുന്നു. അമേരിക്കയില്‍ നിന്ന് 72,000ത്തിലധികം അസോള്‍ട്ട് റൈഫിളുകളടക്കം 2290 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാനാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തലവനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അമേരിക്കന്‍ കന്പനിയായ സിഗ് സോറില്‍ നിന്ന് തോക്കുകള്‍ വാങ്ങാന്‍ 780 കോടി രൂപ അനുവദിച്ചു. നിലവില്‍ 13 ലക്ഷം സൈനികര്‍ക്ക് 72,400 സിഗ് സോര്‍ തോക്കുകളാണ് സൈന്യത്തിന്റെ പക്കലുള്ളത്.

ഫാസ്റ്റ് ട്രാക്ക് പ്രൊക്വര്‍മെന്റില്‍ ഉള്‍പ്പെടുത്തി 647 കോടി രൂപയുടെ കരാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഒപ്പിട്ടിരുന്നു. 500 മീറ്റര്‍ അകലെ നിന്ന് ശത്രുവിനെ വെടിവെച്ച് വീഴ്ത്താമെന്നതാണ് അമേരിക്കന്‍ തോക്കിന്റെ പ്രത്യേകത.സ്മാര്‍ട്ട് ആന്റ് എയര്‍ഫീല്‍ഡ് ആയുധങ്ങള്‍ക്കായി 970 കോടിയും എച്ച് എഫ് ട്രാന്‍സ് റിസീവര്‍ സെറ്റുകള്‍ക്ക് 540 കോടിയുമാണ് തിങ്കളാഴ്ച അനുമതി നല്‍കിയത്.

റഷ്യന്‍ എകെ-203 തോക്കുകള്‍ രാജ്യത്ത് നിര്‍മ്മിക്കുന്ന പദ്ധതി വൈകുന്നതിനാലാണ് സൈന്യം വിദേശ രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നത്.കഴിഞ്ഞ മാര്‍ച്ചില്‍ 880 കോടി രൂപക്ക് ഇസ്രായേലില്‍ നിന്ന് 16479 ലൈറ്റ് മെഷീന്‍ തോക്കുകള്‍ വാങ്ങിയിരുന്നു.

അതേസമയം ഇത്രയും തോക്കുകള്‍ വാങ്ങുമെങ്കിലും സൈന്യത്തിന്റെ ആവശ്യത്തിന് മതിയാകില്ലെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!