KSDLIVENEWS

Real news for everyone

കർഷക സമരം നിലയ്ക്കുന്നില്ല ” ; പഞ്ചാബും സുപ്രീം കോടതിയിൽ

SHARE THIS ON

രാജ്യത്ത് കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം തുടരുന്നു. ഒക്ടോബര്‍ 2 വരെ ട്രെയിന്‍ തടയല്‍ തുടരുമെന്ന് പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘ് അറിയിച്ചു. നിയമത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉടന്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും.

കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത് മുതല്‍ 26 വരെയാണ് കര്‍ഷകര്‍ പ്രതിഷേധവും ട്രെയിന്‍ തടയലും പ്രഖ്യാപിച്ചിരുന്നത്. പിന്നീട് പാര്‍ലമെന്‍റിലെ സംഭവ വികാസങ്ങളെ തുടര്‍ന്ന് പ്രതിഷേധം ഇന്ന് വരെ നീട്ടി. ഇനിയുള്ള സമരം എങ്ങനെയാകണം എന്ന കൂടിയാലോചനകളിലാണ് കര്‍ഷക സംഘടനകള്‍. കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ജലഝറടക്കം അഞ്ച് ഇടങ്ങളില്‍ തുടരുന്ന ട്രെയിന്‍ തടയല്‍ ഒക്ടോബര്‍ 2 വരെ തുടരുമെന്ന് പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!