പാകിസ്ഥാനില്‍ പ്രളയം തുടരുന്നു, രക്ഷാബോട്ട് മറിഞ്ഞ് 13 മരണം

കറാച്ചി : ജൂണ്‍ മുതല്‍ ആരംഭിച്ച മണ്‍സൂണ്‍ മഴയില്‍ ആയിരത്തിലേറെ പേര് മരിച്ച പാകിസ്ഥാനില്‍ മഴയും പ്രളയവും ശക്തമായി തുടരുകയാണ്. സിന്ധ് പ്രവിശ്യയില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയവരുമായി പോവുകയായിരുന്ന ബോട്ട് സിന്ധുനദിയില്‍ മറിഞ്ഞ് 13 മരണം. സെഹ്വാന്‍ നഗരത്തിലെ ബിലാവല്പ്പൂര് ഗ്രാമത്തിലാണ് സംഭവം. നദിയില്‍ ശക്തമായ ഒഴുക്കായിരുന്നു. 25 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
ഇതില്‍ 8 പേരെ രക്ഷപ്പെടുത്തി. നാല് പേരെ കാണാനില്ല. അതേസമയം, രാജ്യത്തെ 66 ജില്ലകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ബലൂചിസ്ഥാന്‍, സിന്ധ് പ്രവിശ്യകളെയാണ് കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ചത്.

