KSDLIVENEWS

Real news for everyone

വര്‍ഷങ്ങളോളം പ്രണയിച്ചു, വിവാഹ തലേന്ന് വരനും വധുവും വഴക്കിട്ട് പിരിഞ്ഞു, കല്ല്യാണപന്തലില്‍ കൂട്ടത്തല്ല്

SHARE THIS ON

കൊല്ലം: വര്‍ഷങ്ങളോളം പ്രണയിച്ച്‌ ഒടുവില്‍ വിവാഹം വരെ എത്തിയിട്ടും വിവാഹ തലേന്ന് വരനും വധുവും വഴക്കിട്ടു പിരിഞ്ഞു. ഇരുവരും തമ്മിലുള്ള പ്രശ്നം വഷളായതോടെ വിവാഹ പന്തലില്‍ ബന്ധുക്കള്‍ തമ്മില്‍ത്തല്ലി. കൊല്ലത്താണ് സംഭവം.

ഏറ്റുമുട്ടലില്‍ വരന്‍റെ പിതാവിന് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. പാരിപ്പള്ളി കിഴക്കനേല സ്വദേശിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും തമ്മില്‍ ഞായറാഴ്ച നടക്കാനിരുന്ന വിവാഹമാണ് തര്‍ക്കം മൂലം മുടങ്ങിയത്.

ഇരുവരും തമ്മിലുള്ള പ്രണയം യുവതിയുടെ വീട്ടുകാര്‍ തുടക്കത്തില്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഒന്‍പത് മാസം മുമ്ബ് രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം ഉറപ്പിച്ചു.

വിവാഹ തലേന്നുള്ള ചടങ്ങിനായി പെണ്ണിന്‍റെ വീട്ടിലെത്തിയ വരനുമായി വധു തര്‍ക്കത്തിലായി. ഇരുവരുടെയും ബന്ധുക്കള്‍ ചേര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ചര്‍ച്ചകള്‍ പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ പിതാവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇരു വീട്ടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!