നാഷണൽ യൂത്ത് ലീഗ് ചൗക്കി ശാഖ കമ്മിറ്റി സാദിക്ക് കടപ്പുറത്തിനെ ആദരിച്ചു

കാവു ഗോളി ചൗക്കി: നാഷണൽ യൂത്ത് ലീഗ് കാസർക്കോട് ജില്ലാ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട സാദിക്ക് കടപ്പുറത്തിനെ നാഷണൽ യൂത്ത് ലീഗ് ചൗക്കി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.എം.സി.സി ദുബൈ വർക്കിംഗ് കമ്മിറ്റി മെമ്പർ ജാസിർ ചൗക്കി ഷാൾ അണിയിച്ച് ആദരിച്ചു. ഐ.എൻ.എൽ ശാഖ പ്രസിഡണ്ട് അഹ്മദ് കടപ്പുറം, എൻ.വൈ.എൽ സെക്രട്ടറി അബ്ദുൾ റൗഫ്, ട്രഷറർ അൽത്താഫ്, എൻ.എസ്.എൽ ജനറൽ സെക്രട്ടറി ജാബിർ,ഹബീബ്,അൻസാഫ്,ഫയാസ്,ഷനാദ്,അബ്ഷർ എന്നിവർ സംബന്ധിച്ചു.

