പൊന്നാട, നോട്ടുമാല; പുലിഗോപാലനെ സ്നേഹത്താൽ വീർപ്പുമുട്ടിച്ച് ആരാധകർ

അടിമാലി ∙ ഇടുക്കി മാങ്കുളത്ത് ആത്മരക്ഷാർഥം പുലിയെ വെട്ടിക്കൊലപ്പെടുത്തിയ ആദിവാസി കർഷകൻ ഗോപാലന് വീരപരിവേഷം നൽകി നാട്ടുകാർ. മാങ്കുളത്തെ ‘പുലിഗോപാലൻ’ എന്നാണ് പുതിയ വിളിപ്പേര്. അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിക്കണാംകുടി സ്വദേശി ഗോപാലനെ കാണാൻ സന്ദർശകരുടെ തിരക്കാണ്. ഗോപാലനു സമ്മാനങ്ങളും ചെറിയ ധനസഹായവും നൽകുന്നവരുമുണ്ട്.
ഗോപാലന്റെ ചികിത്സയ്ക്കായി ആദ്യഘട്ടമെന്ന നിലയിൽ 5,000 രൂപ വനം വകുപ്പ് നൽകി. ആശുപത്രി ചെലവും വാഹനക്കൂലിയും സർക്കാർ വഹിക്കും. കൂടുതൽ തുക ആവശ്യമായി വന്നാൽ അതും വനം വകുപ്പ് നൽകുമെന്നു മാങ്കുളം ഡിഎഫ്ഒ ജയചന്ദ്രൻ ഗോപാലൻ പറഞ്ഞു.

