KSDLIVENEWS

Real news for everyone

ബോഡി ബിൽഡിങ് ഫെഡറേഷൻ മത്സരത്തിൽ മൂന്നാംസ്ഥാനം നേടിയ അഫ്‌റാസ് മരവയലിനെയും പ്രമുഖ ബോഡി ബിൽഡർ അബ്ദുൽ സലാമിനെയും ദുബായ് മലബാർ കലാസാംസ്കാരിക വേദി അനുമോദിച്ചു

SHARE THIS ON

ദുബായ്: എമിറേറ്റ്സ് ബോഡി ബിൽഡിങ്ങ് ആൻഡ് ഫിറ്റ്നസ് ഫെഡറേഷൻ ദുബായ് മൈദാൻ ഹോട്ടലിൽ വെച്ച് നടത്തിയ ‘ദിബ്ബ ക്ലാസിക്’ ബോഡി ബിൽഡിങ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അഫ്റാസ് മരവയലിനെയും, പ്രൊ ബോഡി ബിൽഡർ ജാസിം അൽ അലിയുടെ കോച്ചുമായ അബ്ദുൽ സലാംമിനെയും ദുബായ് മലബാർ കലാസാംസ്കാരിക വേദി അനുമോദിച്ചു.

ദേര പേൾ ഗ്രീക്ക് ഹോട്ടലിൽ വച്ചു നടന്ന ചടങ്ങ് വാണിജ്യ പ്രമുഖൻ യഹിയ തളങ്കര ഉദ്ഘാടനം ചെയ്തു. റാഫി പള്ളി പ്പുറം അധ്യക്ഷത വഹിച്ചു.

അറബ് പ്രമുഖനായ അബ്ദുള്ള ഹസ്സൻ സയദ് അൽ ഹുസ്‌നി. താരിഖ് അൽ താബിത്, എന്നിവർ ഉപഹാരം സമർപ്പിച്ചു. ജനറൽ കൺവീനർ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു. സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖരായ കെ എം അബ്ബാസ്, സമീർ ബെസ്റ്റ് ഗോൾഡ്, ഖാലിദ് പാറപള്ളി, ഹനീഫ മരവയാൽ, അലി നാങി ഹൈദ്രോസി തങ്ങൾ അഡ്വ. ഇബ്രാഹിം ഖലീൽ. സലാം പാപ്പിനശ്ശേരി ഷംസീർ ചൗക്കി. ഹംസ തോട്ടി, ഷാഫി അജ്മാൻ ഹനീഫ് ടി ആർ.ഷാഹുൽ തങ്ങൾ, ശബീർ കീഴുർ, ഫയാസ് ഉപ്പള, ഹനീഫ പൊയ്യ, ബദ്രു തങ്ങൾ, ഇബ്രാഹിം അജ്മാൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!