KSDLIVENEWS

Real news for everyone

എം.ബി. രാജേഷിന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും; എക്‌സൈസ് വാസവന് നല്‍കിയേക്കുമെന്നും സൂചന

SHARE THIS ON

തിരുവനന്തപുരം: പുതുതായി മന്ത്രിസഭയിലെത്തിയ എം.ബി. രാജേഷിനുള്ള വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിച്ച് ഗവര്‍ണറെ അറിയിക്കും. നേരത്തെ എം.വി. ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശ, എക്‌സൈസ്, തൊഴില്‍ വകുപ്പുകള്‍ തന്നെ എം.ബി. രാജേഷിനും നല്‍കിയേക്കുമെന്നാണ് സൂചന. അതേസമയം, എക്‌സൈസ് വകുപ്പ് വി.എന്‍. വാസവന് നല്‍കി സാംസ്‌കാരിക, തൊഴില്‍ വകുപ്പുകള്‍ രാജേഷിന് നല്‍കിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

എം.വി. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതോടെയാണ് എം.ബി. രാജേഷ് രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയാകുന്നത്. എന്നാല്‍ ഏതെല്ലാം വകുപ്പുകളാണ് രാജേഷിന് ലഭിക്കുകയെന്നത് സംബന്ധിച്ച് ഇതുവരെയും ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ലഭിച്ചിട്ടില്ല. വകുപ്പുകള്‍ സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയാകും ഗവര്‍ണറെ അറിയിക്കുക. തുടര്‍ന്ന് ഗവര്‍ണര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!