എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: വിശ്വനാഥ് ആനന്ദിന് ഒന്നാം റാങ്ക്

തൃശൂര്‍> എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാഫലം മന്ത്രി ഡോക്ടര്‍ ആര്‍ ബിന്ദു പ്രഖ്യാപിച്ചു. ഇടുക്കി അണക്കര സ്വദേശി വിശ്വനാഥ് വിനോദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം കേശവദാസപുരം സ്വദേശി തോമസ് ബിജു രണ്ടാം റാങ്കും കൊല്ലം തിരുമുല്ലവാരം സ്വദേശി നവജ്യോത് ബി കൃഷ്ണന്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി ആന്‍മേരിക്കാണ് നാലാം റാങ്ക്.
ആദ്യ 100 റാങ്കില്‍ ഏറ്റവും കൂടുതല്‍ നേട്ടം എറണാകുളം ജില്ലയ്ക്കാണ്. 21 പേരാണ് എറണാകുളം ജില്ലയില്‍ നിന്നും ആദ്യ നൂറില്‍ ഇടം പിടിച്ചത്. 18 റാങ്കുകള്‍ നേടി തിരുവനന്തപുരം രണ്ടാമതും 12 റാങ്കുകള്‍ നേടി തൃശ്ശൂര്‍ മൂന്നാമതും എത്തി. പ്രവേശന പരീക്ഷയില്‍ 77005 പേരില്‍58570 പേരാണ് യോഗ്യത നേടിയത്. ഒന്നു മുതല്‍ നാലു വരെയുള്ള റാങ്ക് ജേതാക്കളെ മന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.

