KSDLIVENEWS

Real news for everyone

തിരുവമ്പാടിയിൽ ഉരുൾപൊട്ടൽ, മൂന്നാറിൽ വീടുകൾക്ക് നാശം; മഴ കനക്കുന്നു.

SHARE THIS ON

കോഴിക്കോട്∙ മലയോര മേഖലയിൽ പലയിടത്തും കനത്തമഴ. തിരുവമ്പാടി പഞ്ചായത്ത് മേലെ മറിപ്പുഴ വനമേഖലയിൽ ചൊവ്വാഴ്ച വൈകിട്ട് ഉരുള്‍പൊട്ടലുണ്ടായി. വലിയ മുഴക്കത്തോടെ മണ്ണും വെള്ളവും ഒഴുകി പോകുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. വനമേഖല ആയതിനാൽ കൃഷിനാശവും ആളപായവും ഇല്ല. ഉരുൾപൊട്ടലിലെ മണ്ണും വെള്ളവും കല്ലും മറിപ്പുഴയിൽ പതിച്ചു. പുഴയിലെ ഒഴുക്ക് നിലച്ചു. ഇരുവഞ്ഞിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

കനത്ത മഴയിൽ മൂന്നാർ വട്ടവട കോവില്ലൂരിൽ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് രണ്ടു വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ ഉണ്ടായി. ഏക്കറുക്കണക്കിന് കൃഷി നശിച്ചു. പഴത്തോട്ടം–കോവിലൂർ, വട്ടവട–കോവിലൂർ, ചിലന്തിയാർ റോഡുകളിൽ ഗതാഗതം തടസപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!