KSDLIVENEWS

Real news for everyone

ഭാരത് ജോഡോ യാത്ര ചരിത്ര സംഭവമാകും, രാജ്യത്തെ പൊതുമനസ് രാഹുല്‍ ഗാന്ധിയുടെ സന്ദേശത്തോട് യോജിക്കുന്നു-എകെ ആന്‍റണി

SHARE THIS ON

തിരുവനന്തപുരം : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ചരിത്ര സംഭവം ആകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എ കെ ആന്‍റണി. യാത്ര ഉയര്‍ത്തുന്നത് ഐക്യത്തിന്‍റെ സന്ദേശം ആണ്. രാജ്യത്തിന്‍റെ പൊതു മനസ് രാഹുല്‍ ഗാന്ധിയുടെ സന്ദേശത്തോട് യോജിക്കുന്നു. രാജ്യത്ത് അസമത്വം കൂടുന്നു. സമ്ബത്ത് മുഴുവന്‍ കോര്‍പറേറ്റുകള്‍ കൊള്ള അടിക്കുകയാണ് . ഇതിനെതിരെയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എന്നും എ കെ ആന്‍റണി പറഞ്ഞു.


‘വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാന്‍ കാരണം’; നാടിനെ നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍

വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാന്‍ കാരണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ നാടിനെ നഷ്ടപ്പെടാന്‍ താന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സ്നേഹം വെറുപ്പിനോട് പോരാടി ജയിക്കും. പ്രതീക്ഷ ഭയത്തെ കീഴടക്കുമെന്നും ഒരുമിച്ച്‌ വെല്ലുവിളികളെ മറികടക്കാന്‍ ആകുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഭാരത് ജോഡോ യാത്രക്ക് മുന്നോടിയായി ശ്രീപെരുന്പത്തൂരിലെ രാജീവ് ഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ചിത്രം പങ്കുവെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് തുടക്കമാകുകയാണ്. കന്യാകുമാരിയില്‍ സജ്ജമാക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വൈകുന്നേരം അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടനം. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 5 മാസം നീളുന്ന പദയാത്രയായാണ് ഭാരത് ജോഡോ സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ ശ്രീപെരുമ്ബത്തൂരിലെത്തിയ രാജീവ്ഗാന്ധി ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ഒരു മണിയോടെ ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് തിരിക്കും. ശേഷമാകും യാത്രയ്ക്ക് ഔദ്യോഗിക തുടക്കം.

ഇതിനിടെ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധത്തിന് പദ്ധതിയിട്ട ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്ബത്ത് തമിഴ്നാട്ടില്‍ അറസ്റ്റിലായി. ദിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അര്‍ജുന്‍ സമ്ബത്തിനെ അറസ്റ്റ് ചെയ്തത്. ഭാരത് ജോഡോ യാത്ര ഉദ്ഘാടനം നടക്കാനിരിക്കുന്ന കന്യാകുമാരിക്ക് പോകാനായിരുന്നു പദ്ധതി. അര്‍ജുന്‍ സമ്ബത്തിനെ തമിഴ്നാട് പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു.

വിമര്‍ശനമുന്നയിക്കുന്നവരെ ഉള്‍ക്കൊള്ളാന്‍ ഗാന്ധികുടുംബം തയാറാകണം, തരൂര്‍ മല്‍സരിച്ചാല്‍ മനസാക്ഷി വോട്ട്- കെ സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!