ഓടിക്കൊണ്ടിരുന്ന ലോറിയില്‍നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ചുവീണു; രണ്ട് വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: തൃശ്ശൂര്‍ പുന്നയൂര്‍ക്കുളത്ത് ഓടിക്കൊണ്ടിരുന്ന ട്രെയ്ലര് ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ചുവീണ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. വഴിയാത്രക്കാരായ അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. അകലാട് സ്കൂളിന് സമീപമെത്തിയപ്പോള്‍ ട്രെയ്ലര് ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകള്‍ മുഴുവനായി റോഡിലേക്ക് വീഴുകയായിരുന്നു. പ്രഭാത സവാരിക്കിറങ്ങിയ മുഹമ്മദലിയുടെയും ലോറിയുടെ പിറകില്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഷാജിയുടെയും ദേഹത്തേക്കാണ് ഇവ പതിച്ചത്. ഇരുവരും തത്ക്ഷണം മരിച്ചതായാണ് വിവരം. നാട്ടുകാരും പോലീസും ഓടിക്കൂടിയാണ് ഇരുവരേയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

