KSDLIVENEWS

Real news for everyone

മഞ്ചേശ്വരത്ത് വീണ്ടും കുഴൽപ്പണം പിടിച്ചു

SHARE THIS ON


പിടിച്ചെടുത്ത പണവുമായി എക്സൈസ് സംഘം

മഞ്ചേശ്വരം : വാമഞ്ചൂർ എക്സൈസ് ചെക്‌പോസ്റ്റിൽ വീണ്ടും കുഴൽപ്പണം പിടികൂടി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ.ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ നടത്തിയ വാഹനപരിശോധനയിലാണ് കർണാടക ആർ.ടി.സി. ബസിൽ കടത്തിയ 20.5 ലക്ഷം രൂപ പിടിച്ചെടുത്തത്.

ബസ് യാത്രക്കാരനായ തൃശ്ശൂർ സ്വദേശിയിൽനിന്നാണ് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന പണം പിടിച്ചെടുത്തത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എം.പി.പ്രമോദ്, പ്രിവന്റീവ് ഓഫീസർമാരായ കെ.ഗോപി, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ഹമീദ്, കെ.അഭിലാഷ് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച വാഹനപരിശോധനയ്ക്കിടെ ചെക്പോസ്റ്റിൽ മഹാരാഷ്ട്ര സ്വദേശിയിൽനിന്ന്‌ ബസിൽ കടത്തിയ 30 ലക്ഷം രൂപ പിടികൂടിയിരുന്നു. ലഹരിപദാർഥങ്ങൾ കടത്തുന്നത് തടയാൻ ചെക്‌പോസ്റ്റിൽ പരിശോധന കർശനമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!