യു.പി മുഖ്യമന്ത്രി യോഗി രാജിവെക്കണമെന്നവാശ്യവുമായി പ്രിയങ്കാ ഗാന്ധി

ഡല്‍ഹി: ഹത്രാസ് ബലാത്സംഗത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ഇന്ത്യയുടെ ഒരു മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. സംഭവത്തിന്റെ സത്യങ്ങള്‍ മറച്ച് വച്ചു. സംസ്കാരത്തിനുള്ള അവകാശം പോലും കുടുംബത്തിന് നല്‍കില്ലെന്നും അനീതിയാണ് കാട്ടിയതെന്നും രാഹുല്‍ വിമര്‍ശിച്ചു. മരിച്ച പെണ്‍കുട്ടിയോടുള്ള മര്യാദ പോലും യുപി സര്‍ക്കാര്‍ കാണിച്ചില്ലെന്ന് പ്രിയങ്ക ഗാന്ധിയും ആരോപിച്ചു. കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയാത്തവര്‍ കുറ്റവാളികളെ പോലെ പെരുമാറുന്നുവെന്ന് ആരോപിച്ച പ്രിയങ്ക ഗാന്ധി, യോഗി ആദിത്യനാഥ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇരയായി മരിച്ച യുവതിയുടെ മൃതദേഹം സംസ്കരിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കവും തുടരുകയാണ്. പുലര്‍ച്ചെയോടെയാണ് സംസ്കാരം നടന്നത്.

