KSDLIVENEWS

Real news for everyone

എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു: ടെലിവിഷന്‍ താരം ഉള്‍പ്പടെ മൂന്നു മലയാളികള്‍ അറസ്റ്റില്‍

SHARE THIS ON

ബംഗളൂരു> രാസലഹരി മരുന്നുമായി ടെലിവിഷന് താരം ഉള്പ്പടെ മൂന്നു മലയാളികളെ കര്ണാടക പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില് നിന്ന് 191 ഗ്രാം എംഡിഎംഎയും 2.80 കിലോഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.

ബെംഗളൂരുവിലെ എന്‌ഐഎഫ്ടി കോളജിന് സമീപത്തുവച്ചാണ് ഇവരെ പൊലീസ് പിടികൂടിയത്. ആറ് ലക്ഷത്തോളം രൂപ വില വരുന്ന ലഹരിവസ്തുക്കളാണ് ഇവരില് നിന്നും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

കര്ണാടകയിലെ ഒരു പ്രമുഖ കോളജ് വിദ്യാര്ഥികള്ക്ക് ഇവര് മയക്കുമരുന്ന് വില്പ്പന നടത്തിയതായി പൊലീസ് പറഞ്ഞു. ഇവര്ക്കെതിരെ നാര്കോട്ടിക് ഡ്രഗ്സ് ആന്ഡ് സൈക്കോട്രോപിക് സബ്സ്റ്റന്സസ് ആക്‌ട് 1985 പ്രകാരം കേസ് എടുത്തതായി പൊലീസ് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!