‘പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കായികമായി നേരിടണം’; യുവമോര്‍ച്ച നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ്

പാനൂര്‍: ഹര്‍ത്താല്‍ ദിവസം പാനൂരില്‍ സംഘടിക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കിയ യുവമോര്‍ച്ച നേതാവ് സ്മിതേഷിനെതിരെ കലാപാഹ്വാനത്തിന് കേസ്. വാട്സ്ആപ്പ് വഴിയാണ് സ്മിതേഷ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്.
പോപുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംഘടിക്കണമെന്നും പിഎഫ്ഐ പ്രവര്‍ത്തകരെ കായികമായി നേരിടണമെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. പാനൂരില്‍ ഹര്‍ത്താല്‍ അനുവദിക്കരുത്, ഇതിനായി എല്ലാവരും പാനൂരിലേക്ക് എത്തണം. കടകള്‍ക്കും വാഹനങ്ങള്‍ക്കും സംരക്ഷണം നല്‍കണമെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.
ഇത് സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്നമാണ്. പോപുലര്‍ ഫ്രണ്ടിനെതിരെ തുറന്ന യുദ്ധത്തിന് തയ്യാറാകണമെന്നും സന്ദേശത്തില്‍ സ്മിതേഷ് പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഈ സന്ദേശം പാനൂരില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സ്മിതേഷിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

