അവിടെ പള്ളിയേ ഇല്ലായിരുന്നുവെന്ന് തെളിഞ്ഞുവല്ലോ ? പുതിയ ഇന്ത്യയിലെ നീതി ഇതാണ് ; ബാബരി മസ്ജിദ് കേസിൽ കോടതി വിധിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൻ

ട്വീറ്റിലൂടെ ബാബരി മസ്ജിദ് കേസില്‍ കോടതി വിധിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷന്. ബാബ്റി മസ്ജിദ് തകര്‍ത്തതില്‍ ഗൂഢാലോചനയുണ്ടായിരുന്നോ എന്ന് പരിശോധിച്ച കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട ലഖ്നൗ കോടതിയുടെ വിധിയെ പ്രശാന്ത് ഭൂഷന് പരിഹസിക്കുകയായിരുന്നു .അവിടെ പള്ളിയേ ഇല്ലായിരുന്നുവെന്ന് തെളിഞ്ഞുവല്ലോയെന്നും പുതിയ ഇന്ത്യയിലെ നീതി ഇതാണെന്നും പ്രശാന്ത് ഭൂഷന് ര ട്വീറ്റില്‍ പറഞ്ഞു.
28 വര്‍ഷത്തിന് ശേഷമാണ് മസ്ജിദ് തകര്‍ത്ത കേസിലെ വിധി വരുന്നത്. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിംഗ് ഉള്‍പ്പടെ കേസിലെ 32 പ്രതികളെയും കോടതി വെറുതെവിട്ടു. 2001-ല്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഡാലോചന കുറ്റത്തില്‍ നിന്ന് അദ്വാനി ഉള്‍പ്പടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അത് റദ്ദാക്കിയ സുപ്രീംകോടതി കേസില്‍ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017-ല്‍ വിധിച്ചു. വിചാരണക്കായി പ്രത്യേക കോടതിയും രൂപീകരിച്ചു. കൊവിഡ് കാലത്ത് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് അദ്വാനിയുടെ വിചാരണ പൂര്‍ത്തിയാക്കിയത്. 354 സാക്ഷികളെ വിസ്തരിച്ചു..

