KSDLIVENEWS

Real news for everyone

സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് സർക്കാരിന്റെ വക വീണ്ടും ഭക്ഷ്യക്കിറ്റ്

SHARE THIS ON

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് വീണ്ടും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാനൊരുങ്ങി സർക്കാർ . അരിയും ചെറുപയറും കടലയും തുവര പരിപ്പും ഉഴുന്നും ഭക്ഷ്യ എണ്ണയും മൂന്നിനം കറി പൗഡറും അടക്കം ഒൻപതിനം സാധനങ്ങൾ കിറ്റിലുണ്ടാകും . സർക്കാർ , എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികൾക്കാണ് കിറ്റ് ലഭിക്കുക . 27 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ജൂൺ , ജൂലൈ , ഓഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവൻസായാണ് കിറ്റ് നൽകുക . 2020-21 അധ്യയന വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് സൗജന്യ ഭക്ഷ്യക്കിറ്റ് നൽകുന്നത് . 100 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിലൂടെ മൂന്ന് മാസത്തിലെ അവധിദിനങ്ങൾ ഒഴികെയുള്ള 62 ദിവസം അർഹതപ്പെട്ട ഭക്ഷ്യധാന്യവും പാചക ചെലവ് ഇനത്തിൽ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ലഭിക്കുക . പ്രീപ്രൈമറി കുട്ടികൾക്ക് രണ്ട് കിലോഗ്രാം അരിയും 300 രൂപയുടെ പലവ്യഞ്ജനങ്ങളും അടങ്ങിയതാകും കിറ്റ് . പ്രൈമറി വിഭാഗത്തിന്
ഏഴ് കിലോ അരിയും 300 രൂപയുടെ പലവ്യഞ്ജനങ്ങളും . അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് 10 കിലോ അരിയും 462 രൂപയുടെ പലവ്യഞ്ജനങ്ങളും ലഭിക്കും . സപ്ലെകോ മുഖേന ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകൾ സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി , പിടിഎ , എസ്എംസി എന്നിവയുടെ മേൽനോട്ടത്തിൽ വിതരണം ചെയ്യും . നേരത്തെ ഏപ്രിൽ , മെയ് മാസങ്ങളിലെ ഭക്ഷ്യക്കിറ്റ് വിതരണം ജൂലൈയിൽ നടത്തിയിരുന്നു . മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!