KSDLIVENEWS

Real news for everyone

കാസറഗോഡ് ടാറ്റ ആശുപത്രിയിൽ 191 പുതിയ തസ്തികൾക്ക് അനുമതി

SHARE THIS ON

തിരുവനന്തപുരം : കാസർഗോഡ് ജില്ലയിൽ പുതുതായി ആരംഭിച്ച ആശുപത്രിയ്ക്ക് ഒന്നാംഘട്ടമായി 191 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു . കാസർഗോഡ് ജില്ലയിൽ കൊവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിർമ്മിച്ച് സർക്കാരിന് നൽകിയ പുതിയ ആശുപത്രിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഈ തസ്തികകൾ സൃഷ്ടിച്ചിരിക്കുന്നത് . ഇപ്പോൾ കൊവിഡിന്റെ പശ്ചാത്തലത്തിൽ കൊവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്നുവെങ്കിലും കൊവിഡ് നിയന്ത്രണ വിധേയമാകുമ്പോൾ സാധാരണ ആശുപത്രിയായി പ്രവർത്തിക്കാനാകും . കാസർഗോഡ് മേഖലയിലെ ചികിത്സാ സൗകര്യം ഇതിലൂടെ വർധിപ്പിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി . 1 സൂപ്രണ്ട് , 1 ആർ.എം.ഒ. , 16 ജൂനിയർ മെഡിക്കൽ കൺസൾട്ടന്റ് , 6 കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ , 16 അസി . സർജൻ , 2 നഴ്സിംഗ് സൂപ്രണ്ട് ഗ്രേഡ് -1 , 6 ഹെഡ് നഴ്സ് , 30 സ്റ്റാഫ് നഴ്സ് ഗ്രേഡ് -1 , 30 സ്റ്റാഫ് നഴ്സ് ഗ്രേഡ് -2 , 4 ലാബ് ടെക്നീഷ്യൻ , 1 സ്റ്റോർ സൂപ്രണ്ട് , 1
ഫാർമസിസ്റ്റ് സ്റ്റോർ കീപ്പർ , 4 ഫാർമസിസ്റ്റ് , 2 റേഡിയോഗ്രാഫർ , 2 ഇസിജി ടെക്നീഷ്യൻ , 25 നഴ്സിംഗ് അസിസ്റ്റന്റ് , 10 ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് -1 , 20 ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് -2 , 3 പാർട്ട് ടൈം സ്വീപ്പർ , 1 മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ , 1 പ്ലമ്പർ , 1 ഇലക്ട്രീഷ്യൻ , 2 ഡ്രൈവർ , 1 ജൂനിയർ സൂപ്രണ്ട് , 2 സീനിയർ ക്ലാർക്ക് , 2 ക്ലാർക്ക് , 1 ഓഫീസ് അറ്റൻഡന്റ് എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചിരിക്കുന്നത് . കാസർഗോഡ് ജില്ലയിൽ സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങൾ പരിമിതമായതിനാൽ ജില്ലയിലെ ജനങ്ങൾ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശുപ്രതികളെയാണ് അധികമായി ആശ്രയിക്കുന്നത് . കൊവിഡ് വ്യാപിച്ച സമയത്ത് കർണാടകം അതിർത്തി അടച്ചിട്ടപ്പോൾ നിരവധി രോഗികൾക്ക് ചികിത്സ കിട്ടാതെ ദൂരെയുള്ള പരിയാരം ഗവ . മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ടി വന്നു . ഈയൊരു സാഹചര്യത്തിലാണ് സർക്കാർ അടിയന്തരമായി ഇടപെട്ടത് . മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം നാല് ദിവസത്തിനുള്ളിൽ കാസർഗോഡ് സർക്കാർ മെഡിക്കൽ കോളേജിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് അത്യാധുനിക
സൗകര്യങ്ങളുള്ള 200 കിടക്കകളുള്ള കൊവിഡ് ആശുപത്രിയായി സജ്ജീകരിച്ചു . ഈ മെഡിക്കൽ കോളേജിനായി 273 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു . സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളുടെ നേതൃത്വത്തിൽ ചികിത്സാ സേവനങ്ങൾ ഉറപ്പുവരുത്തി . ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാരിന്റെ സഹായത്തോടുകൂടി കാസർഗോഡ് ജില്ലയിലെ തെക്കിൽ വില്ലേജിൽ 553 കിടക്കകളോടുകൂടിയ പുതിയ ആശുപ്രതി നിർമ്മിച്ചത് . ടാറ്റാ ഗ്രൂപ്പാണ് വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ സൗജന്യമായി നിർമ്മിച്ച് സർക്കാരിന് കൈമാറിയത് . എല്ലാ ചികിത്സാ സംവിധാനങ്ങൾക്കുളള ഭൗതിക സാഹചര്യം ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!