KSDLIVENEWS

Real news for everyone

തായ്ലന്‍ഡ് ഡേ കെയര്‍ കൂട്ടക്കൊല; കൃത്യത്തിന് ശേഷം കുടുംബത്തെ വകവരുത്തി സ്വയം വെടിയുതിര്‍ത്ത് മരിച്ച്‌ പ്രതി

SHARE THIS ON

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഡേ കെയര്‍ സെന്ററില്‍ കൂട്ടക്കൊല നടത്തിയ പ്രതി കൃത്യത്തിന് ശേഷം കുടുംബത്തേയും വെടിവച്ച്‌ കൊന്നു. തുടര്‍ന്ന് സ്വയം വെടിയുതിര്‍ത്ത് മരിച്ചു. കൂട്ടക്കൊല നടത്തിയ ശേഷം വീട്ടിലെത്തിയാണ് ഇയാള്‍ കുടുംബത്തെ വെടിവച്ച്‌ കൊന്നത്. ലാംഫു പ്രവിശ്യയിലെ നോങ് ബുവയിലെ ഉതായ് സവാന്‍ ഡേ കെയറില്‍ ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം.

കുട്ടികളും മുതിര്‍ന്നവരുമടക്കം 34 പേരാണ് വെടിവയ്പില്‍ ദാരുണമായി കൊല്ലപ്പെട്ടത്. മുന്‍ പൊലീസുകാരനായ പന്യ കാംരാബ് ആണ് കൊലയാളി. മയക്കുമരുന്ന് ഉപയോഗിച്ചതിന് സര്‍വീസില്‍ നിന്ന് കഴിഞ്ഞവര്‍ഷം പിരിച്ചുവിടപ്പെട്ടയാളാണ് പ്രതി. മയക്കുമരുന്ന് കേസില്‍ വിചാരണ നേരിടുന്ന 34കാരനായ ഇയാള്‍ വെടിവയ്പ്പിന് മണിക്കൂറുകള്‍ക്ക് മുമ്ബ് കോടതിയില്‍ ഹാജരായിരുന്നെന്ന് പൊലീസ് വക്താവ് പൈസാല്‍ ലൂസോംബൂണ്‍ പറഞ്ഞു.

ഉച്ചയ്ക്ക് ഇയാള്‍ തോക്ക്, പിസ്റ്റള്‍, കത്തി എന്നിവയുമായി നഴ്‌സറിയിലേക്ക് ഇരച്ചുകയറുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. വെടിവയ്പ്പിന് ഇരയായവരില്‍ രണ്ട് വയസായ കുട്ടിയും എട്ട് മാസം ഗര്‍ഭിണിയായ അധ്യാപികയും ഉള്‍പ്പെടുന്നതായി പ്രാദേശിക പാെലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉച്ചഭക്ഷണ സമയത്ത് അക്രമി എത്തുമ്ബോള്‍ 30 ഓളം കുട്ടികള്‍ കേന്ദ്രത്തിലുണ്ടായിരുന്നതായി ജില്ലാ ഉദ്യോഗസ്ഥന്‍ ജിദാപ ബൂണ്‍സം വ്യക്തമാക്കി.

മേഖലയിലെ മറ്റ് ചില രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ രാജ്യത്ത് തോക്ക് കൈവശം വയ്ക്കുന്നവരുടെ നിരക്ക് കൂടുതലാണ്. 2020ല്‍ സ്വത്ത് ഇടപാടില്‍ ക്ഷുഭിതനായ ഒരു സൈനികന്‍ 29 പേരെ വെടിവച്ചു കൊല്ലുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!