KSDLIVENEWS

Real news for everyone

യു പി ഹഥ്‍റസ് കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തം : ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് വീട്ടുതടങ്കലിൽ

SHARE THIS ON

ഹഥ്‍രസ് കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് വീട്ടുതടങ്കലില്‍. യു. പി സഹാറന്‍പൂരിലെ വീട്ടിലാണ് ആസാദിനെ തടഞ്ഞുവെച്ചിരിക്കുന്നത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന പാലനത്തിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് യു.പി പൊലീസ് പറയുന്നത്.

ബുധനാഴ്ച രാത്രിയോടെ, തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സഹാരന്‍പുരിലെ വീട്ടില്‍ തടങ്കലിലാക്കുകയും ചെയ്തുവെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ഇതിനെതിരെ പോരാടുമെന്നും ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഹാഥ്‍രസിലെ ദളിത് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കൊപ്പം ദില്ലിയില്‍ നിന്ന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ചപ്പോഴാണ് ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!