KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട് പുല്ലൂരിൽ ടൈൽസുമായി വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു

SHARE THIS ON

കാഞ്ഞങ്ങാട്: ടൈൽസുമായി വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു. പുല്ലൂർ പാലത്തിനു സമീപം ദേശീയ പാതയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടം.

മാവുങ്കാൽ മൂലക്കണ്ടത്തെ എ ബി സി ടൈൽസ് ഗോഡൗണിലേക്ക് ടൈൽസുമായി വന്ന കണ്ടൈനർ ലോറിയാണ് തോട്ടിലേക്കു മറിഞ്ഞത്. ഭാഗ്യം കൊണ്ടാണ് വൻ അപകടം ഒഴിവായത്. ലോറിയിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവിടെ അപകടം പതിവാണ് . സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിരുന്നുവെങ്കിലും അപകടം തടയാൻ ഇതു കൊണ്ടാന്നും സാധിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!