സീതാംഗോളി ചള്ളങ്കയം സ്വദേശി ദുബായിൽ മരിച്ചു

സീതാംഗോളി: ചള്ളങ്കയം മംഗലടുക്ക സ്വദേശി അസുഖത്തെ തുടര്‍ന്ന് ദുബായില്‍ അന്തരിച്ചു. മംഗലടുക്ക സ്കൂളിന് സമീപത്തെ സി.എച്ച് അബ്ദുല്‍ഖാദര്‍ മുക്രി-ഉമ്മലീമ ദമ്പതികളുടെ മകന് ഡി.എ അബ്ദുല്ല (48) ആണ് മരിച്ചത്. ദുബായില്‍ വ്യാപാരിയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരിച്ചത്. ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ് സൈഫുള്ള, അഹമദ് ശുഹൈബ്, ഫാത്തിമ ഷബാന. സഹോദരങ്ങള്‍: ഡി.എ മുഹമ്മദ് (മുഹിമ്മാത്ത് ജനറല്‍ ബോഡി മെമ്പര്‍), ആയിഷ ചേരൂര്‍.

