KSDLIVENEWS

Real news for everyone

എല്‍ദോസ് ക്രൈംബ്രാഞ്ചിന് മുന്നില്‍; പരാതിക്കാരിയുമായി അടുപ്പമുണ്ടെന്നതിന് കോടതിയില്‍ തെളിവ് നല്‍കി

SHARE THIS ON

തിരുവനന്തപുരം: അധ്യാപികയുടെ പരാതിയില്‍ ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നംപ്പിള്ളി എംഎല്‍എ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്‍ദോസ് രാവിലെ തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി. എല്‍ദോസിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയേക്കും. മുന്‍കൂര്‍ ജാമ്യമുള്ള സ്ഥിതിക്ക് അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്യും. നവംബര്‍ ഒന്നുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാനും മുന്‍കൂര്‍ ജാമ്യ ഉപാധിയില്‍ കോടതി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

ഇതിനിടെ കഴിഞ്ഞ ദിവസം എല്‍ദോസിനെതിരെ പോലീസ് ഒരുകേസുകൂടി രജിസ്റ്റര്‍ചെയ്തിട്ടുണ്ട് പരാതിക്കാരിയെ അവഹേളിച്ചെന്നാണ് കേസ്. മൂന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേയും കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!