ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നാളെ

കുട്ടി ക്രിക്കറ്റിലെ പുതിയ ലോകരാജാക്കന്മാരെ കണ്ടെത്താനുള്ള ഐസിസി ട്വന്‍റി 20 ലോകകപ്പിന്‍റെ എട്ടാം എഡീഷന് ഇന്ന് ഓസ്ട്രേലിയില്‍ തുടക്കം.യോഗ്യത റൗണ്ട് കടന്നെത്തിയ നാലു ടീമുകളടക്കം രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ലോകകപ്പിനായി ഏറ്റുമുട്ടുന്നത്. ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ഓസ്ട്രേലിയ ന്യുസിലന്‍ഡിനെ നേരിടും.ഉച്ചയ്ക്ക് 12.30 മുതല്‍ സിഡ്നിയിലാണ് മല്‍സരം.
സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ വിജയത്തോടെ തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. മികച്ച ടീമിനോട് മികച്ച വിജയം നേടാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ന്യുസിലന്‍ഡ് നായകന്‍ കെയന്‍ വില്യംസനും.
-ടി20 ലോകകപ്പില്‍ നിന്ന് വെസ്റ്റിന്‍ഡീസ് പുറത്ത്; അയര്‍ലന്‍ഡിന് അട്ടിമറി വിജയം
രണ്ടാം മല്‍സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും.
പെര്‍ത്തില്‍ വൈകിട്ട് 4.30 മുതലാണ് മല്‍സരം.
ഇന്ത്യയുടെ ആദ്യ മല്‍സരം നാളെ ഉച്ചയ്ക്ക് 1.30 മുതല്‍ പാകിസ്ഥാനെതിരെയാണ്.
ഗ്രൂപ്പ് ഒന്നില്‍ അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അയര്‍ലണ്ട്, ന്യുസിലന്‍ഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്സ്, സൗത്ത് ആഫ്രിക്ക, സിംബാബ്വെ എന്നീ രാജ്യങ്ങളുമാണുള്ളത്.
-‘എന്തായാലും കുറ്റിക്കെറിയാന്‍ ചാന്‍സ് കുറവാ’; മലയാളം പറഞ്ഞ് വൈറലായി യുഎഇ ടീമിലെ മലയാളി താരങ്ങളായ റിസ്വാനും ബേസിലും
ആദ്യ എഡിഷന്‍ ജേതാക്കളായ ഇന്ത്യ ഒരു തവണ വീതം കിരീടം നേടിയ പാകിസ്ഥാന്‍, ഇംഗ്ലണ്ട് , നിലവിലെ ചാമ്ബ്യന്‍ ഓസ്ട്രേലിയ എന്നിവരാണ് ടൂര്‍ണമെന്‍റിലെ ഫേവറിറ്റുകള്‍.
രണ്ടു തവണ കിരീടം നേടിയ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച അയര്‍ലണ്ട് അടക്കം സൂപ്പര്‍ ടീമുകളുടെ പോരാട്ടത്തിന്റെ ദിനങ്ങളാണ് ഇനി. നവംബര്‍ 9,10 തീയതികളില്‍ സെമി ഫൈനല്‍ മത്സരങ്ങളും . 13 ന് ഫൈനല്‍ പോരാട്ടവും നടക്കും.

