KSDLIVENEWS

Real news for everyone

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ യുപി പോലീസ് കേസെടുത്തു

SHARE THIS ON

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക വാദ്രക്കുമെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചെന്ന കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. 153 കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കെതിരെയും ഗൗതം ബുദ്ധ നഗര്‍ പൊലീസ് കേസെടുത്തു.

ഹത്രാസിലേയ്ക്ക് നടത്തിയ യാത്രയ്ക്കിടെ പോലീസുമായി രാഹുലും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉന്തും തള്ളുമുണ്ടായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനു പിന്നാലെ പോലീസ് രാഹുലിനെയും പ്രിയങ്കയെയും കരുതല്‍ കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു. ഹത്രാസില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഹുലും പ്രിയങ്കയും പോകുന്ന വഴിയാണ് പോലീസുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!