പെരിയ ഇരട്ടക്കൊല : കേസ് ഡയറി തൽക്കാലം സി.ബി.ഐക്ക് നൽകാനാകില്ലെന്നു സർക്കാർ

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തില്‍ കേസ് ഡയറി തല്‍ക്കാലം സി.ബി.ഐക്കു െകെമാറാനാകില്ലെന്നു സംസ്‌ഥാന സര്‍ക്കാര്‍ െഹെക്കോടതിയില്‍. കേസില്‍ സി.ബി.ഐ അന്വേഷണത്തിനെതിരായ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ കേസ് ഡയറി െകെമാറാനാകില്ലെന്നാണു സര്‍ക്കാര്‍ വാദം. ഇതേച്ചൊല്ലി സര്‍ക്കാരും സി.ബി.ഐയും െഹെക്കോടതിയില്‍ നേര്‍ക്കുനേര്‍ വാദപ്രതിവാദത്തിലേര്‍പ്പെട്ടു.
നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറി െകെമാറാന്‍ ക്രൈംബ്രാഞ്ച് തയാറായിട്ടില്ലെന്ന് സി.ബി.ഐ െഹെക്കോടതിയെ അറിയിച്ചു. സിംഗിള്‍ബെഞ്ച് സി.ബി.ഐ അന്വേഷണത്തിനു ഉത്തരവിട്ടപ്പോള്‍ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണെന്നു കാട്ടി കേസ് ഡയറി െകെമാറിയിരുന്നില്ല.തുടര്‍ന്നു കൊല്ലപ്പെട്ട ശരത്‌്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ അഡ്വ.ടി.ആസഫലി മുഖേന കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസ് ഫയല്‍ െകെമാറുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഡിവിഷന്‍ ബെഞ്ചില്‍ ഇപ്പോള്‍ ഹര്‍ജി പരിഗണനയിലുണ്ട്.
സര്‍ക്കാര്‍ െകെമാറില്ലെന്നു വ്യക്‌തമാക്കിയതോടെ കേസിന്റെ പ്രത്യേകത പരിഗണിച്ച് കേസ് ഡയറി െഹെക്കോടതിയില്‍ സൂക്ഷിക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടു. കോടതി അത്തരത്തില്‍ ഒരുത്തരവിട്ടാല്‍ കേസ് ഡയറി െകെമാറാമെന്ന് സര്‍ക്കാരും ബോധിപ്പിച്ചു. കേസിലെ പ്രതികളിലൊരാളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോഴായിരുന്നു കേസ് ഡയറി െകെമാറാത്ത വിവരം സി.ബി.ഐ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. കേസ് ഡയറി പിടിച്ചെടുക്കുന്നതിന് മുന്നോടിയായി അന്വേഷണ ഉദ്യോഗസ്‌ഥന് കഴിഞ്ഞദിവസം ക്രിമിനല്‍ നടപടി നിയമം 91-ാം വകുപ്പ് പ്രകാരം സി.ബി.ഐ നോട്ടീസ് നല്‍കിയിട്ടുണ്ട്.

