KSDLIVENEWS

Real news for everyone

സ്‌കാനിങ് സെന്ററില്‍ പെണ്‍കുട്ടിയുടെ സ്വകാര്യദൃശ്യം പകര്‍ത്തിയെന്ന് പരാതി; റേഡിയോളജിസ്റ്റ് പിടിയില്‍

SHARE THIS ON

പത്തനംതിട്ട: അടൂരില്‍ എം.ആര്‍.ഐ. സ്‌കാനിങ്ങിനെത്തിയ പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയില്‍ സ്‌കാനിങ് സെന്റര്‍ ജീവനക്കാരന്‍ പിടിയില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി രഞ്ജിത്താണ് പിടിയിലായത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ സമാനമായ രീതിയില്‍ പകര്‍ത്തിയതെന്ന് കരുതുന്ന നിരവധി ദൃശ്യങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്.

അടൂര്‍ ഹോസ്പിറ്റല്‍ ജങ്ഷനിലെ സ്വകാര്യ ലാബിലാണ് പരാതിക്കിടയാക്കിയ സംഭവം. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടു കൂടിയാണ് ഏഴംകുളം സ്വദേശിനിയായ പെണ്‍കുട്ടി എം.ആര്‍.ഐ. സ്‌കാനിങ്ങിനായി സെന്ററില്‍ എത്തിയത്. വസ്ത്രം മാറ്റുന്ന സമയത്ത് തന്റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തുന്നു എന്ന സംശയം തോന്നിയ പെണ്‍കുട്ടി തിരിഞ്ഞു നോക്കുകയായിരുന്നു. റേഡിയോളജിസ്റ്റായ രജ്ഞിത് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായാണ് പെണ്‍കുട്ടിയെ കണ്ടതെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ രാത്രി തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
Next
Stay


സംഭവസ്ഥലത്തുവച്ചുതന്നെ യുവാവില്‍നിന്ന് മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങി പെണ്‍കുട്ടി സ്വകാര്യ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നു. ഫോണ്‍ പരിശോധിച്ചതില്‍ നിന്നും, സമാനമായി സ്‌കാനിങ്ങിനെത്തിയ പല സ്ത്രീകളുടേയും സ്വകാര്യ ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്ന് കണ്ടെടുത്തുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. വിശദമായ ചോദ്യം ചെയ്ത ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!