കെ സുധാകരൻ കോൺസിന്റെ അധഃപതനത്തിന്റെ പ്രതീകം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: നെഹ്റുവിനെ ചാരി തന്റെ വർഗീയ മനസ്സിനെയും ആർഎസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാൻ തയാറായ വലിയ ഹൃദയമാണ് ജവഹർലാൽ നെഹ്റുവിന്റേതെന്ന കെ സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിനെ വെള്ളപൂശുന്നതിൽ എന്ത് മഹത്വമാണ് അദ്ദേഹം കാണുന്നതെന്നും പിണറായി ചോദിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് പിണറായി വിജയൻ സുധാകരനെ രൂക്ഷമായി വിമർശിച്ചത്.
നെഹ്റുവിനെ ചാരി തന്റെ വർഗീയ മനസ്സിനെയും ആർഎസ്എസ് പ്രണയത്തെയും ന്യായീകരിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കോൺഗ്രസിന്റെ അധഃപതനത്തിന്റെ പ്രതീകമാണ്. വർഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാൻ തയ്യാറായ വലിയ മനസ്സാണ് ജവഹർലാൽ നെഹ്റുവിന്റേതെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞത്. അതും ശിശുദിനത്തിൽ, രാജ്യം ജവഹർലാൽ നെഹ്റുവിനെ ഓർക്കുമ്പോൾ. ആർ.എസ്.എസിനെ വെള്ളപൂശുന്നതിൽ എന്ത് മഹത്വമാണ് അദ്ദേഹം കാണുന്നതെന്നും മുഖ്യമന്ത്രി കുറിച്ചു.

