KSDLIVENEWS

Real news for everyone

അരി മുതൽ ബ്രെഡ് വരെയുള്ള ഒൻപത് അവശ്യ വസ്തുക്കളുടെ വില വർധനക്ക് കൂച്ചുവിലങ്ങിട്ട് യു.എ.ഇ. മന്ത്രിസഭ

SHARE THIS ON

അബുദാബി: അവശ്യ വസ്തുക്കളുടെ വില വർധിക്കുന്നത് തടയാൻ പുതിയ വില നിയന്ത്രണ നയങ്ങൾക്ക് യു.എ.ഇ. മന്ത്രിസഭ രൂപം നൽകി. ഇനിമുതൽ ഒൻപത് അവശ്യ വസ്തുക്കളുടെ വിലവർധിപ്പിക്കണമെങ്കിൽ സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.

അരി, ഗോതമ്പ്, പാചക എണ്ണ, പഞ്ചസാര, മുട്ട, പാൽ, പയർ, ഉൽപന്നങ്ങൾ, ബ്രഡ് എന്നിവയുടെ വില വർധനയാണ് തടഞ്ഞത്. അതേസമയം ഇത് പ്രാഥമിക പട്ടികയാണെന്നും അവശ്യവസ്തുക്കളുടെ പട്ടികയിലേക്ക് കൂടുതൽ ഉൽപന്നങ്ങൾ ഉൾപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു. ഇതിനുപുറമെ പ്രാദേശിക ഉൽപാദകരെ സഹായിക്കുന്നതിനും ഉൽപന്നങ്ങൾക്കു വിപണി കണ്ടെത്തുന്നതിനുമായി പ്രാദേശികമായി ലഭ്യമല്ലാത്ത ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നികുതി ഈടാക്കില്ലെന്നതും പുതിയ തീരുമാനത്തിലുണ്ട്.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!