KSDLIVENEWS

Real news for everyone

രാജ്ഭവന്‍ ഉപരോധത്തില്‍ പങ്കെടുത്തത് 25,000 പേര്‍ മാത്രം, കേരളത്തിലെ ബാക്കി ജനം തനിക്കൊപ്പമെന്ന് ഗവര്‍ണര്‍

SHARE THIS ON

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി ഇന്ന് നടത്തിയ രാജ്ഭവന്‍ ഉപരോധത്തിന് നേരെ പരിഹാസവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 25,000 പേരാണ് ഉപരോധത്തില്‍ പങ്കെടുത്തതെന്നും കേരളത്തില്‍ മൂന്നര കോടി ജനങ്ങളുണ്ടെന്നും അവര്‍ തനിക്കൊപ്പമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഭരണഘടനാ പ്രതിസന്ധിയുണ്ടെന്ന് തെളിഞ്ഞാല്‍ താന്‍ രാജിവയ്‌ക്കുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

ഭരണഘടനാ തകര്‍ച്ചയുണ്ടായാല്‍ സംസ്ഥാന ഭരണത്തില്‍ ഇടപെടുമെന്ന് ഗവര്‍ണ‌ര്‍ അറിയിച്ചു. എന്നാല്‍ ഭാഗ്യത്തിന് സംസ്ഥാനത്ത് അങ്ങനെ ഒരു സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുമായി ഇടഞ്ഞുനില്‍ക്കുന്ന സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ഇടത് മുന്നണി തന്നെ ഉപരോധം സംഘടിപ്പിക്കാതെ ഉന്നത വിദ്യാഭ്യാസ സമിതി എന്ന പേരില്‍ കൂട്ടായ്‌മയുണ്ടാക്കിയാണ് നേതാക്കള്‍ ഇന്ന് ഉപരോധിച്ചത്. മുഖ്യമന്ത്രിയോ മന്ത്രിമാരോ എല്‍ഡിഎഫ് കണ്‍വീനറോ ഇന്ന് പരിപാടിയില്‍ പങ്കെടുത്തില്ല. രാജ്‌ഭവന് പുറമേ സംസ്ഥാനത്ത് ജില്ലാ കേന്ദ്രങ്ങളിലും പതിനായിരക്കണക്കിന് അണികള്‍ പങ്കെടുത്ത പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!