KSDLIVENEWS

Real news for everyone

ഗുജറാത്തില്‍ നാടകീയത; ബിജെപി തട്ടിക്കൊണ്ടുപോയെന്ന് എഎപി ആരോപിച്ച സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു

SHARE THIS ON

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്ത് നാടകീയ നീക്കങ്ങള്‍. സൂറത്ത് ഈസ്റ്റിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി നാടകീയമായി പത്രിക പിന്‍വലിച്ചു. കാണാതായെന്നും ബിജെപി തട്ടിക്കൊണ്ടുപോയെന്നും ഉന്നത എഎപി നേതാക്കള്‍ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് വന്‍സുരക്ഷാ സന്നാഹത്തോടെ എഎപി സ്ഥാനാര്‍ഥിയായ കാഞ്ചന്‍ ജരിവാല നാമനിര്‍ദേശ പത്രിക പിന്‍വലിച്ചത്.

അദ്ദേഹം പത്രിക പിന്‍വലിക്കാനെത്തുന്നതിന്റെ വീഡിയോ എഎപി ദേശീയ വക്താവ് രാഘവ് ഛദ്ദ ട്വിറ്ററില്‍ പങ്കുവെച്ചു. പോലീസ് ഉദ്യോഗസ്ഥരും മറ്റു ചില ആളുകളും അദ്ദേഹത്തെ വലയം ചെയ്തിട്ടുണ്ടായിരുന്നു. ‘പോലീസും ബിജെപി ഗുണ്ടകളും ചേര്‍ന്ന്, ഞങ്ങളുടെ സൂറത്ത് ഈസ്റ്റ് സ്ഥാനാര്‍ത്ഥി കാഞ്ചന്‍ ജരിവാലയെ തിരഞ്ഞെടുപ്പ് വരണാധികാരിയുടെ ഓഫിസിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചത് എങ്ങനെയെന്ന് കാണുക’ ചദ്ദ ഒരു ട്വീറ്റില്‍ കുറിച്ചു. ‘സ്വാതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്’ എന്ന പദം ഒരു തമാശയായി മാറിയിരിക്കുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!