KSDLIVENEWS

Real news for everyone

അശ്ലീലസംസാരം കേട്ടപ്പോഴെ പന്തിയല്ലെന്ന് തോന്നി’; ലൈംഗികാതിക്രമം തടയാൻ പെൺകുട്ടി ഓട്ടോയിൽനിന്ന് ചാടി

SHARE THIS ON

മുംബൈ: ഡ്രൈവറുടെ ലൈംഗികാതിക്രമ ശ്രമം തടയാൻ ഓടിക്കൊണ്ടിരുന്ന ഓട്ടോ റിക്ഷയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പുറത്തേക്ക് ചാടി. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം.

തലയക്ക് സാരമായ പരിക്കേറ്റ പെൺകുട്ടിയ എം.ജി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ സൈദ് അക്ബർ ഹമീദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഡ്രൈവറിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോ റിക്ഷയിൽ നിന്ന് പെൺകുട്ടി തിരക്കേറിയ റോഡിലേക്ക് എടുത്തു ചാടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തൊട്ടടുത്തുള്ള കെട്ടിടത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽ പതിഞ്ഞ വീഡിയോയാണ് പുറത്തായത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!