KSDLIVENEWS

Real news for everyone

തളങ്കര തെരുവത്ത് സ്വദേശി ഹൃദയാഘാതം മൂലം ആലുവയില്‍ അന്തരിച്ചു

SHARE THIS ON

കാസര്‍കോട്: കാസര്‍കോട് തളങ്കര തെരുവത്ത് സ്വദേശിയും ദീര്‍ഘകാലമായി മലപ്പുറത്ത് താമസക്കാരനുമായ ഹസന്‍ അമീര്‍ (56) ആലുവയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ആലുവയിലെ ഫ്‌ളാറ്റില്‍ വെച്ച് ഹൃദയാഘാതമുണ്ടായത്. ബംഗളൂരുവില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്ന ഹസന്‍ അമീര്‍ ബിസിനസ് ആവശ്യാര്‍ത്ഥം ഭാര്യയോടൊപ്പം ആലുവയില്‍ എത്തിയതായിരുന്നു. മയ്യത്ത് ഇന്ന് രാത്രി തെരുവത്ത് കൊണ്ടുവന്ന് ഖബറടക്കും. പരേതനായ സി.എം മുഹമ്മദലിയുടേയും ഹലീമാബിയുടേയും മകനാണ്. ഭാര്യ: സുനിത. മക്കള്‍: ലുത്ഫിയ, ലിസാന്‍, ലൈന. സഹോദരങ്ങള്‍: അനു ചെമനാട്, മൈമൂന, ബീന, മറിയം സബിത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!