KSDLIVENEWS

Real news for everyone

വിദേശമദ്യവുമായി വന്ന ലോറി താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞു

SHARE THIS ON

കോഴിക്കോട് ∙ വിദേശ മദ്യവുമായി വന്ന ലോറി കോഴിക്കോട് താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞു. അടിവാരത്തിനു സമീപം 28ൽ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. പോണ്ടിച്ചേരിയിൽനിന്ന് മാഹിയിലേക്ക് ലോഡുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്കു മാറ്റി.

ഒന്നാം വളവിനും രണ്ടാം വളവിനുമിടയിൽ 30 അടി താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. ചുരം സംരക്ഷണസമിതിയിലെ ആളുകളാണ് ലോറി ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചത്. ഡ്രൈവറുടെ പരുക്ക് ഗുരുതരമല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!