KSDLIVENEWS

Real news for everyone

ആഫ്രിക്കന്‍ കരുത്തുമായി മൊറോക്കോ സെമിയില്‍; പോര്‍ച്ചുഗലിന് മടക്കം

SHARE THIS ON

ദോഹ: ഖത്തറില്‍ ഇതാ ലോക ഫുട്ബോളിന്റെ തങ്കലിപികളില്‍ എഴുതിയൊരു ചരിത്രം. ലോകകപ്പിന്റെ അവസാന നാലില്‍ ഇതാ ചരിത്രത്തില്‍ ആദ്യമായി ഒരു ആഫ്രിക്കന്‍ രാജ്യം സിംഹാസനമിട്ട് ഇരിപ്പുറപ്പിച്ചിരിക്കുന്നു. അറ്റ്ലസ് സിംഹങ്ങള്‍ എന്ന വീറുറ്റ അപരനാമം പേറുന്ന, അറബി സംസാരിക്കുന്ന മൊറോക്കോയാണ് ഒരു വന്‍കരയുടെ കൊടിയടയാളം പേറി അറബിനാട്ടിലെ ലോകകപ്പിന്റെ സെമിയില്‍ സ്ഥാനം പിടിച്ചത്. ക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോ മുട്ടുകുത്തിച്ചത്.

പകരക്കാരനായി ബെഞ്ചിലിരിക്കുന്ന ക്രിസ്റ്റ്യാനോയെ സാക്ഷിയാക്കി അതേ ട്രേഡ് മാര്‍ക്ക് സ്റ്റൈലില്‍ ഒരാള്‍ പൊക്കത്തില്‍ ഉയര്‍ന്നുചാടി ഹെഡ്ഡ് ചെയ്ത എന്‍ നെസിരിയാണ് മൊറോക്കോയുടെയും ആഫ്രിക്കന്‍ വന്‍കരയുടെയും അഭിമാനം ഉയര്‍ത്തിയ വിജയഗോള്‍ നേടിയത്. പോര്‍ച്ചുഗീസ് ഗോളി ഡീഗോ കോസ്റ്റയുടെ പിഴവും സ്പെയിനില്‍ കളിക്കുന്ന നെസിരിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. നാല്‍പത്തിരണ്ടാം മിനിറ്റിലായിരുന്നു ചരിത്രപുസ്തകങ്ങളില്‍ ഇടം നേടിയ ഈ സുവര്‍ണഗോള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!