KSDLIVENEWS

Real news for everyone

വധുവിന് കല്യാണപന്തലില്‍ സര്‍പ്രൈസായി കഴുതയെ സമ്മാനിച്ച് വരന്‍

SHARE THIS ON

കല്യാണത്തിന് പലതരം സര്‍പ്രൈസുകളാണ് വധൂവരന്മാര്‍ പരസ്പരം ഒരുക്കുന്നത്. അത്തരം വീഡിയോയും ചിത്രങ്ങളും വൈറലാകുന്നതും പതിവാണ്. അത്തരത്തില്‍ തന്റെ പ്രിയതമയ്ക്ക് സര്‍പ്രൈസായി നല്‍കിയൊരു സമ്മാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിയും യുട്യൂബറുമായ അസ്ലന്‍ ഷായാണ് വധുവായ വാരിഷ ജാവേദ് ഖാന് കല്യാണപന്തലില്‍ പ്രതീക്ഷിക്കാത്ത സമ്മാനം നല്‍കിയത്.വാരിഷയ്ക്ക് മൃഗങ്ങളോടുള്ള ഇഷ്ടം മനസ്സിലാക്കിയാണ് ഇത്തരമൊരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചതെന്ന് അസ്ലന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ പറയുന്നുണ്ട്.

കവർ സോങ്ങുകളിൽ നിന്ന് പിന്നണി ഗാനരംഗത്തേക്ക്; ഹിറ്റായി ‘ഫോർ ഇയേഴ്സി’ലെ സോണിയുടെ ശബ്ദം

വിവാഹപന്തലില്‍ വച്ച് കഴുതക്കുട്ടിയെ അസ്ലന്‍ വധുവിന് കൈമാറുന്നതും ഇരുവരും അതിനെ ഓമനിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ഈ വീഡിയോ വൈറലായതോടെ കടുത്ത വിമര്‍ശനമാണ് അസ്ലനെതിരേ നടക്കുന്നത്. വിവാഹത്തിന് കഴുത കൊടുത്തത് ശരിയായില്ലെന്നും വൈറലാകുവാന്‍ മനപ്പൂര്‍വ്വം ചെയ്താണിതെന്നും വിമര്‍ശനമുയരുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!