രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു ;
24 മണിക്കൂറിനിടെ 75,829 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു : 940 മരണവും

ഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം പിന്നിട്ടു. ആകെ രോഗബാധിതരുടെ എണ്ണം 65,49,374 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 75,829 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 940 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണം 1,01,782 ആയി. നിലവില്‍ 9,37,625 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 83.84 ശതമാനം പേരും രോഗമുക്തി നേടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക്.
പത്തു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിന് പിന്നാലെയാണ്, രാജ്യത്തെ കോവിഡ് ബാധിതര്‍ 65 ലക്ഷം പിന്നിട്ടത്. മഹാരാഷ്ട്രയില്‍ 278 മരണങ്ങളും 14,348 കേസുകളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു.

