യുക്രെയ്ന്‍ ജനതക്ക് സഹായവുമായി യു.എ.ഇ; 1,300 ജനറേറ്ററുകള്‍ കൈമാറി

ദുബൈ: യുക്രെയ്ന് വീണ്ടും യു.എ.ഇയുടെ സഹായം. വീടുകളില്‍ ഉപയോഗിക്കാവുന്ന 1,300 ലധികം ജനറേറ്റുകളുമായി വിമാനം പോളണ്ടിലെ വാര്‍സോയില്‍ എത്തി.കഴിഞ്ഞ മാസം 2500 ജനറേറ്ററുകള്‍ യുക്രെയ്നിലേക്ക് അയക്കുമെന്ന് യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. 1200 ജനറേറ്ററുകളാണ് കഴിഞ്ഞ മാസം അയച്ചത്. യുക്രൈന് 100 ദശലക്ഷം ഡോളറിന്‍റെ സഹായമാണ് യു.എ.ഇ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍പ് മെഡിക്കല്‍ സഹായവും യു.എ.ഇ നല്‍കിയിരുന്നു.

