KSDLIVENEWS

Real news for everyone

ഇടത് സര്‍ക്കാരിനെതിരെ സമരവുമായി കോണ്‍ഗ്രസ്; ഒരുലക്ഷംപേര്‍ സെക്രട്ടേറിയറ്റ് വളയും

SHARE THIS ON

തിരുവനന്തപുരം: ഇടതുസർക്കാരിനുനേരെ സമരവുമായി കോൺഗ്രസ്. ‘ഭരണത്തകർച്ചയ്ക്കെതിരേ കേരളത്തെ കാക്കാൻ’ എന്ന മുദ്രാവാക്യവുമായി മേയ് നാലിന് ലക്ഷം പ്രവർത്തകർ രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ സെക്രട്ടേറിയറ്റ് വളയും.

രണ്ടുദിവസമായി കെ.പി.സി.സി. ആസ്ഥാനത്തുചേർന്ന ഭാരവാഹികളുടെയും നിർവാഹകസമിതി അംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം.
സമരത്തിന് വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ. ചെയർമാനായും കെ.പി.സി.സി. ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ കൺവീനറായും സമിതി രൂപവത്കരിച്ചു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദിക്ക് ഒരുവർഷത്തെ ആഘോഷം എല്ലാജില്ലകളിലും നടത്തും.

ഭവനസന്ദർശനം, പദയാത്ര

ഭാരത് ജോഡോയാത്രയുടെ അടുത്തഘട്ടമായി എ.ഐ.സി.സി. 26 മുതൽ രാജ്യവ്യാപകമായി നടത്തുന്ന ‘ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ’ ജനസമ്പർക്കപരിപാടി കേരളത്തിൽ മാർച്ച് 20 വരെ സംഘടിപ്പിക്കും.

ജോഡോയാത്ര കശ്മീരിൽ സമാപിക്കുന്ന ജനുവരി 30-ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ ‘ഭാരത് ജോഡോ ദേശീയോദ്ഗ്രഥനസംഗമം’ സംഘടിപ്പിക്കും. ബൂത്തുതല ഭവനസന്ദർശനം ഫെബ്രുവരി ഒന്നുമുതൽ 20 വരെ നടത്തും.

ഫെബ്രുവരി 20 മുതൽ മാർച്ച് 20 വരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ മൂന്നുമുതൽ നാലുദിവസം നീളുന്ന പദയാത്രകളും നടത്തും.

‘138’ ചലഞ്ച്

പ്രവർത്തനഫണ്ട് ശേഖരിക്കാൻ ‘138’ ചലഞ്ചിന് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കി. പ്ലേ സ്റ്റോറിൽനിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം.

138 രൂപയിൽ കുറയാത്ത സംഭാവന ബാങ്ക് അക്കൗണ്ടിലെത്തിയാൽ കെ.പി.സി.സി. പ്രസിഡന്റിന്റെ ഒപ്പോടുകൂടിയ ഡിജിറ്റൽ രസീതും എസ്.എം.എസ്. വഴി സന്ദേശവും ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!