KSDLIVENEWS

Real news for everyone

വാടക വീട്ടിൽ നിന്ന് സ്വയം പ്രഖ്യാപിത കോടീശ്വരനിലേക്ക്; തട്ടിപ്പുകളിലൂടെ ‘സൂപ്പർമാർക്കറ്റ്

SHARE THIS ON

കാസർകോട് ∙ നിക്ഷേപത്തട്ടിപ്പ് കേസിൽ ജിബിജി നിധി ചെയർമാൻ ഡി.വിനോദ്‌കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത് കാസർകോട് പ്രസ്‌ ക്ലബ്ബിൽ വാർത്താസമ്മേളനം നടത്താനുള്ള വരവിനിടെ. ‘താൻ ഒളിവിലാണെന്നു വ്യാജ പ്രചാരണമാണ്. നാളെ രാവിലെ 10.30ന് കാസർകോട് പ്രസ് ക്ലബ്ബിൽ വിശദീകരണവുമായി എത്തുന്നു.’ വിനോദ്കുമാർ കഴി‍ഞ്ഞ ദിവസം നിക്ഷേപകരെ അറിയിച്ചത് ഇതായിരുന്നു. ഇന്നലെ രാവിലെ പ്രസ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകർ വിനോദ് കുമാറിനെ കാത്തിരിക്കുന്നു.

കാസർകോട് കാപ്പിറ്റോൾ ഇൻ ഹോട്ടലിൽ നിന്ന് രാവിലെ പ്രസ്‌ക്ലബ്ബിലേക്ക്‌ ഇറങ്ങുന്നവഴിയാണ്‌ ബേഡകം എസ്‌ഐ എം.ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘം വിനോദിനെ കസ്‌റ്റഡിയിലെടുത്തത്‌. ഇതിനിടെ ഡയറക്ടർ  പെരിയ സ്വദേശി ഗംഗാധരൻ നായർ തനിച്ച്‌ കാറിൽപ്രസ്‌ ക്ലബിലെത്തിയത്‌. രാവിലെ 10.30മുതൽ വിനോദിനെ ഇയാൾ പ്രസ്‌ക്ലബ്‌ പരിസരത്ത് കാത്തു നിന്നു, 11.30ന്‌  ബേഡകം പൊലീസെത്തി ഗംഗാധരൻ നായരെയും കസ്‌റ്റഡിയിലെടുത്തപ്പോഴാണ്‌ വിനോദ്‌ പിടിയിലായ കാര്യം ഇയാളും അറിയുന്നത്‌. വിനോദ്‌ വരുന്നതറിഞ്ഞ് പത്തോളം നിക്ഷേപകരും  പ്രസ്‌ക്ലബ്‌ പരിസരത്തെത്തിയിരുന്നു.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!