KSDLIVENEWS

Real news for everyone

പുടിന്‍ ചിലപ്പോള്‍ ഇല്ലാതായിട്ടുണ്ടാവാം; മറ്റാരോ ഭരിക്കുന്നതാവാം, ഞെട്ടിച്ച്‌ സെലിന്‍സ്‌കി

SHARE THIS ON

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് ജീവനോടെയില്ലെന്ന പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ് വോള്‍ഡിമിര്‍ സെലിന്‍സ്‌കി.പുടിന്‍ ഒരുപക്ഷേ മരിച്ചിട്ടുണ്ടാവുമെന്ന് ലോകനേതാക്കളെ അഭിസംബോധന ചെയ്യവേയാണ് സെലിന്‍സ്‌കി പറഞ്ഞത്. ഇത് ലോക നേതാക്കളെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു.

ക്രെംലിനില്‍ ആരാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് എനിക്ക് ഉറപ്പില്ലാത്ത കാര്യമാണ്. പുടിന്റെ അടുത്തിടെയുള്ള അഭിസംബോധനകളെല്ലാം വ്യാജമായി കെട്ടിച്ചമച്ചതാണ്. അതെല്ലാം ടിവിയിലെ സ്‌പെഷ്യല്‍ ഇഫക്ടിന്റെ സഹായത്തോടെ ചെയ്തതാണ്. പുടിന്‍ അതുകൊണ്ട് ജീവനോടെയുണ്ടോ എന്ന് സംശയമാണ്. അവിടെ തീരുമാനമെടുക്കുന്നതെന്ന് അറിയില്ലെന്നും സെലിന്‍സ്‌കി പറഞ്ഞു.

വ്‌ളാദിമിര്‍ പുടിന്‍ അര്‍ബുദത്തിന് ചികിത്സ തേടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അധിക കാലം അദ്ദേഹം ജീവനോടെയുണ്ടാവില്ലെന്നും അഭ്യൂഹമുണ്ട്. അതേസമയം ദാവോസില്‍ നടക്കുന്ന ലോക ഇക്കണോമിക് ഫോറത്തിന്റെ യോഗത്തില്‍ ലോക നേതാക്കളെ അഭിസംബോധന ചെയ്തായിരുന്നു സെലിന്‍സ്‌കി അമ്ബരപ്പിക്കുന്ന കാര്യങ്ങള്‍ പറഞ്ഞത്.

യുദ്ധമല്ല, വരാന്‍ പോകുന്നത് കടുത്ത ക്ഷാമം, സാമ്ബത്തിക പ്രതിസന്ധിയെത്തും, ജ്യോതിഷിയുടെ പ്രവചനം

പുടിന്റെ ആരോഗ്യ സ്ഥിതി അനുദിനം മോശമായി കൊണ്ടിരിക്കുകയാണെന്ന് വിവരങ്ങളുണ്ട്. മുഖത്ത് ആകെ പ്രശ്‌നങ്ങളുണ്ടെന്നും, കാലുകള്‍ ക്ഷയിച്ച്‌ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാന്‍ക്രിയാറ്റിക് ക്യാന്‍സറാണ് പുടിന് ഉള്ളതെന്നാണ് സൂചന. ഒപ്പം പാര്‍ക്കിന്‍സണ്‍സും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

റഷ്യ പുടിന്റെ ബോഡി ഡബിളുകളെ ഉപയോഗിക്കുന്നതായി നേരത്തെ യുക്രൈന്‍ ആരോപിച്ചിരുന്നു. ചടങ്ങുകളിലെല്ലാം പുടിന് പകരം ഇവരാണ് എത്തുന്നതെന്നാണ് യുക്രൈന്‍ ഇന്റലിജന്‍സ് ആരോപിക്കുന്നത്. പുടിന്‍ വൈകാതെ തന്നെ അര്‍ബുദത്തെ തുടര്‍ന്ന് മരിക്കുമെന്നും യുക്രൈന്‍ ചാരസംഘടനാ അധ്യക്ഷന്‍ പറഞ്ഞിരുന്നു.

യുഎസ്സില്‍ പറക്കുംതളികയെത്തി, കണ്ടത് 3 പേര്‍ മൂന്ന് സ്ഥലങ്ങളിലായി എത്തിയെന്ന് നാട്ടുകാര്‍

റഷ്യ ക്രോമ കീ ഗ്രീന്‍ സ്‌ക്രീന്‍ ഉപയോഗിച്ച്‌ വ്യാജ യോഗങ്ങള്‍ ചേരുകയാണ്. അതില്‍ പുടിന്‍ പങ്കെടുക്കുന്നില്ല. എന്നാല്‍ പങ്കെടുത്തുവെന്ന് വ്യാജമായി കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും സെലിന്‍സ്‌കി പറയുന്നു. റഷ്യയുമായി സമാധാന ചര്‍ച്ച പരാജയപ്പെട്ടതിന്റെ അമര്‍ഷം സെലിന്‍സ്‌കിയുടെ വാക്കുകളില്‍ പ്രകടമായിരുന്നു.

എന്ത് മനോഹരിയാണ് തുര്‍ക്കി; ഉറപ്പായും സന്ദര്‍ശിക്കേണ്ടത് ഈ സ്ഥലങ്ങള്‍, കീശ കാലിയാവില്ല!!

അതേസമയം സമാധാന ചര്‍ച്ചകളുമായി ബന്ധപ്പെട്ട് ആരോടാണ് സംസാരിക്കേണ്ടതെന്ന് തനിക്ക് മനസ്സിലാവുന്നില്ല. ആരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന് അറിയില്ല. ചില സമയത്ത് ടിവികളില്‍ പ്രത്യക്ഷപ്പെടുന്നത് റഷ്യന്‍ പ്രസിഡന്റ് തന്നെയാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. വ്‌ളാദിമിര്‍ പുടിന്‍ ജീവിച്ചിരിക്കുന്നുണ്ടോ എന്ന കാര്യം തനിക്ക് അറിയില്ല.

ആരാണ് അവിടെ തീരുമാനങ്ങളെടുക്കുന്നതെന്നും അറിയില്ല. അതുകൊണ്ട് ആരെയാണ് യുക്രൈന്‍ നേരിടുന്നതെന്ന് അറിയില്ല. പുടിന്റെ സേനകളെ നേരിടാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ കൂടുതല്‍ കരുത്തുറ്റ ആയുധങ്ങള്‍ യുക്രൈന് നല്‍കണമെന്നും സെലിന്‍സ്‌കി അഭ്യര്‍ത്ഥിച്ചു.

source: oneindia.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!